കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം 25 ന്

കാഞ്ഞങ്ങാട്: പാചക തൊഴിലാളികളുടെ സംഘടനയായ കുക്കിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സ മ്മേളനം 25ന് കാഞ്ഞങ്ങാട് പുതിയ കോട്ട ഹോട്ടല്‍ ക്ലാസിക്കോ ഇന്റര്‍നാഷണലില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ 10 മണിക്ക് നഗരത്തില്‍ പ്രകടനം നടക്കും. 10.45ന് സ മ്മേളന നഗരിയില്‍ ജില്ലാ സെക്രട്ടറി രാഘവന്‍ കരിമ്പന്‍ പതാക ഉയര്‍ത്തും. 11ന് മണിക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഇ ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാല്‍, എ.കെ.എം അഷ്റഫ്, നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി സുജാത, ഡി.വൈ.എസ്.പി ബാബു പെരി ങ്ങോത്ത്, ഫുഡ് സേഫ്റ്റി കണ്ണൂര്‍ ജില്ലാ അസി.കമ്മീഷണര്‍ മുസ്തഫ പാമ്പുരത്തി, വ്യാപാരി വ്യവസായി ഏ കോപന സമിതി പ്രസിഡന്റ് സി.കെ ആസിഫ് മുഖ്യാതിഥികളാവും.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് കോട്ടക്കണ്ണി, സെക്രട്ടറി മോഹനന്‍ സി കുണ്ടംകുഴി, ജില്ല ട്രഷറര്‍ ഇബ്രാഹിം നീര്‍ച്ചാല്‍, കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് റഫീഖ് മൊഗ്രാല്‍ പുത്തൂര്‍, സിദ്ദിഖ് മുക്കോട്, സെക്രട്ടറി മാരായ ഇ പി ബഷീര്‍ നെല്ലിക്കട്ട, അജിത, മണ്ഡലം പ്രസിഡന്റ് മാരായ പി കെ അബ്ദുല്‍ റസാഖ്, കുഞ്ഞഹമ്മദ് ചെറുവത്തൂര്‍ ഇസ്മായില്‍ ചേറ്റുകുണ്ട്,മണ്ഡലം സെക്രട്ടറി മാരായ താജുദ്ധീന്‍ നെല്ലിക്കുന്ന്, സൈദലവി തൃക്കരിപ്പൂര്‍, അബൂബക്കര്‍ കല്ലുരാവി,മണ്ഡലം ട്രഷറര്‍മാരായ മുഹമ്മദ് സുള്ള്യ, അബ്ദുല്‍ റഹ്‌മാന്‍ എം വി, സൈനുദ്ധീന്‍ ചെമ്പ്രാകാനം എന്നിവര്‍ സംസാരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ കലാ പരിപാടികള്‍ നടക്കും. സ്വാഗത സംഘം ട്രഷറര്‍ കുട്ട്യാലി തൃക്കരിപ്പൂര്‍ നന്ദി പറയും.പത്ര സ മ്മേളനത്തില്‍ ജില്ലപ്രസിഡന്റ് സൈനുദ്ധീന്‍ പടന്നക്കാട്, സെക്രട്ടറി രാഘവന്‍ കരിമ്പില്‍, സ്വാഗത സംഘം കണ്‍വീനവര്‍ സാദിഖ് നെല്ലിക്കുന്ന് ട്രഷറര്‍ കുട്ട്യാലി തൃക്കരിപ്പൂര്‍, പി കെ അബ്ദുല്‍ റസാഖ്, താജുദ്ധീന്‍ നെല്ലിക്കുന്ന് , കുഞ്ഞഹമ്മദ് വെള്ളികോത്ത് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!