കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സ്വദേശിനിയും സനാതനകോളേജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥി സ്വദേശി കശിഷ് മുകേഷിന് സ്നേഹവീട് ഒരുങ്ങി. അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സനാതന കോളേജ് എന്‍എസ്എസ് യൂണിറ്റും.
1999 ലാണ് കാശിഷിന്റെ അമ്മയുടെ കുടുംബം പാണത്തൂരില്‍ എത്തിയത്. ഉത്തരേന്ത്യക്കാരായ ഇവരുടെ പിതാവിന്റെ അസുഖം മൂലം ജീവിത പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോഴും തന്റെ ആറ് സഹോദരങ്ങളേയും ചേര്‍ത്ത് പിടിച്ച് അമ്മ പൂജയോടൊപ്പം 2006 മുതല്‍
വെള്ളിക്കോത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. എന്തുവന്നാലും കേരളം വിട്ട് പോവില്ല എന്നതാണ് കാശിഷിന്റെ ദൃഢപ്രതിജ്ഞ. മകളുടെ ദൃഢ നിശ്ചയത്തിനും മുന്നോട്ടുള്ള ജീവിത പ്രയാണത്തിനും കൂട്ടായി അമ്മ പൂജ നിഴലായി കൂടെ തന്നെയുണ്ട് എന്നത് കാശിഷിന്റെ ആത്മവിശ്വാസം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംസ്ഥാനത്തെ കോളേജുകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ കേരളോത്സവത്തില്‍ നാടകത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മികച്ച നടിയായിതെരഞ്ഞെടുത്തിരുന്നു. ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കൂടി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുടുംബശ്രീ ജില്ലാ മിഷന് കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭ,നബാഡ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലമി പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഫാഷന്‍ ഷോയില്‍ റണ്ണറപ്പരായിരുന്നു ഈ കൊച്ചു മിടുക്കി. നാളെ കോട്ടപ്പാറ സനാതന ആര്‍ട്സ് കോളേജ് സാന്‍ ഫെസ്റ്റില്‍ വെച്ച് വീടിന്റെ താക്കോല്‍കൈമാറ്റവും നടക്കും. രാവിലെ 9.30ന് തുടങ്ങുന്ന വാര്‍ഷികാഘോഷം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്യും.
വീടിന്റെ താക്കോല്‍ദാനം വാര്‍ഡ് അംഗം എ.വേലായുധന് നിര്‍വഹിക്കും. സനാതന എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന്
കെ വി കെ റാം അധ്യക്ഷനാവും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എന്‍ മനോജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ശ്രീകുമാര്‍ , ദിവ്യ ശിവന് ,ആര്‍ക്കിടെക് കെ. ദാമോദരന്‍ ,ഡോ. വി. വിജയകുമാര്‍, ഡി രമേശ് സംബന്ധിക്കും. വൈകിട്ട് ആറിന്
വിഷ്ണുപ്രസാദ് ടീം അവതരിപ്പിക്കുന്ന ഡി ജെ ഷോ നടക്കും. പത്രസമ്മേളനത്തില്‍ കേളേജ് അക്കാദമിക് ഡയറക്ടര്‍ എം.ശ്വേത, അധ്യാപകരായ ബി.ദീപിക, രോഹിത് രവീന്ദ്രന് എന്നിവര്‍പങ്കെടുത്തു.

