കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അന്തരിച്ച സി പി ഐ (എം) കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും,
ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റും പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തംഗവുമായ പുല്ലൂര്‍ തട്ടുമ്മലിലെ ടി.വി കരിയ (68)ന്റെ ഭൗതിക ശരീരം ഉച്ചക്ക് 2 മണി വരെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പില്‍ നടക്കും. ഉച്ചയ്ക്ക് 2. 15 ന് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ഓഫീസിലും
വൈകിട്ട് മൂന്നിന് പുല്ലൂരിലെ പാര്‍ട്ടി ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
സി.പി.എം ജില്ലാ സെക്രട്ടറിയും എം എല്‍ എയുമായ എം. രാജഗോപാലന്‍ റീത്ത് വെച്ചു. സിപിഎമ്മിന്റെയും പോഷക സംഘടനയുടെയും നേതാക്കളും മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അടക്കം നിരവധി പേരാണ് ഭൗതികശരീരം കാണാന്‍ എത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇന്ന് രാവിലെ വീട്ടില്‍ വെച്ചാണ് വീണ്ടും ഹൃദയാഘാതം അനുഭവപ്പെട്ടത്. മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം നിര്‍മ്മലയാണ് ഭാര്യ. മക്കള്‍: ടി. വി മനു (ഡ്രൈവര്‍), ടി. വി വിനോദ്കുമാര്‍ (സം സം ലോട്ടറി ഏജന്‍സി, കാഞ്ഞങ്ങാട് ). മരുമക്കള്‍: ജസ്ന, വിനീത. സഹോദരങ്ങള്‍: കല്യാണി (പെരളം). പരേതരായ കാരിച്ചി, അമ്പു, കോരന്, കൃഷ്ണന്, അമ്പാടി, കണ്ണന്, കുഞ്ഞിരാമന്.
