കാഞ്ഞങ്ങാട് : പ്രശസ്ത സംഗീതജ്ഞനായിരുന്ന ചെറുകുന്ന് സി കെ പണിക്കര്‍ ഭാഗവതരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ മകനും പ്രശസ്ത സംഗീതജ്ഞനുമായ സംഗീതരത്നം ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒക്ടേവ് മ്യൂസിക് ക്ലബ് കാസര്‍കോട് ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നും കഥകളി രംഗത്ത് മുഖമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. അപേക്ഷ നല്കാന് താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ തയ്യാറാക്കി 2025 മാര്‍ച്ച് 10 ന് മുമ്പായി സെക്രട്ടറി, ഒക്ടേവ് മ്യൂസിക് അക്കാദമി, വ്യാപാര ഭവന്, റെയില്‍വേ സ്റ്റേഷന് റോഡ്,ചെറുവത്തൂര്‍, കാസര്‍കോട് ജില്ല പിന് – 671313 എന്നെ വിലാസത്തിലോ octaveksd@gmail.com എന്ന ഇമെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. 10000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496247852,9686325813
