വ്യത്യസ്ത സംഭവങ്ങളില്‍ പെരിയയിലെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പെരിയ : വ്യത്യസ്ത സംഭവങ്ങളില്‍ പെരിയയിലെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ടൗണിലെ ഓട്ടോ ഡ്രൈവര്‍ നിടുവോട്ട്പാറ താഴത്ത് വീട്ടില്‍ ജാനകിയുടെ മകന്‍ പ്രേമന്‍ (42), പെരിയ കൂടാനം തോട്ടത്തില്‍ എം സുധീഷ് (40) എന്നിവരാണ് തൂങ്ങി മരിച്ചത്.  ഇന്ന് രാവിലെയാണ് വീടിന്റെ ഹാളില്‍ പ്രേമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: പ്രശാന്തി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ്.

വടക്കേകരയിലെ മാവിന്‍ തോട്ടത്തിലാണ് സുധീഷിനെ തൂങ്ങിമരിച്ചതായി കണ്ടത്. നാരായണന്‍ – ഓമന ദമ്പതികളുടെ മകനാണ്.സഹോദരി:സിനി.

error: Content is protected !!