ജില്ലാശുപത്രിയിലെ കാര്‍ഡിയോളജി സെക്ഷനിലേക്ക് നന്മ മരം കാഞ്ഞങ്ങാട് ഫാന്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട് :നന്മ മരം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെ കാര്‍ഡിയോളജി സെക്ഷനിലേക്ക് ആവശ്യമായ ഫാന്‍ വിതരണം ചെയ്തു. നന്‍മ മരം കാഞ്ഞങ്ങാടിന് വേണ്ടി കൂളിക്കാട് എന്റര്‍പ്രൈസസ് ഉടമ സെയ്തു കൂളിക്കാട് ഫാന്‍ സ്‌പോണ്‍സര്‍ ചെയ്തത്. ആശുപത്രി സൂപ്രണ്ട് ജീജ എം.പി. ഫാന്‍ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സലാം കേരള അദ്ധ്യക്ഷത വഹിച്ചു. ഗോകുലാനന്ദന്‍ മോ നാച്ച സ്വാഗതം പറഞ്ഞു. . ജലീല്‍ ക്വാളിറ്റി, രതീഷ് കുശാല്‍ നഗര്‍, രതീഷ് കെ.വി , ബാലന്‍ എ, നഴ്‌സിങ് സൂപ്രണ്ട് ലളിതാ ബിക. സി, സ്‌നേഹലത ടി വി , സിനി എ.ആര്‍, പി ആര്‍ ഒ റിന്‍സ് മാണി എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!