മാധ്യമ രംഗത്തെ കുത്തകവല്‍ക്കരണം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: സി.ഒ.എ; കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നടന്നു

കാഞ്ഞങ്ങാട് : കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍
കാഞ്ഞങ്ങാട് നടന്നു. രാജ് റെസിഡന്‍സിയില്‍ ജില്ലാ പ്രസിഡന്റ് വി.വി മനോജ് പതാക ഉയര്‍ത്തി.മാധ്യമ രംഗത്തെ കുത്തകവല്‍ക്കരണം
പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബദല്‍ സംവിധാനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള ബിസിനസ് സാധ്യതകളെ പറ്റി കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള സി.സി.ടി.വി. പ്രൊജക്ട്, എല്ലായിടത്തും സൗരോര്‍ജ്ജം, എല്ലാവര്‍ക്കും സോളാര്‍ ,
വിനോദ സഞ്ചാര മേഖലക്കകത്തെ സാദ്ധ്യതകള്‍, തുടങ്ങിയ പദ്ധതികളെ കുറിച്ച് ഡി.പി ആര്‍ തയ്യാറാക്കി കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചു. വൈദ്യുതി പോസ്റ്റിലൂടെ കേബിള്‍ വലിക്കുന്നതിനുള്ള അനിയന്ത്രിതമായ നിരക്ക് വര്‍ദ്ധനവ്, അഞ്ച് വര്‍ഷത്തേക്കുള്ള
പോസ്റ്റല്‍ ലൈസന്‍സ് ഫീയുടെ 100 ശതമാനം വര്‍ദ്ധനവ് , ജിയോ, ഡിസ്‌നി , ഹോട്ടസ്റ്റാര്‍ ലയനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു. സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിന് ഗുണകരമാകുന്ന രീതിയിലാണ് കേരളവിഷന്റെ കീ ഒ ടി ടി പ്ലാറ്റഫോം എന്ന് പി ബി സുരേഷ് പറഞ്ഞു. സി ഒ എ ജില്ലാ പ്രസിഡന്റ് വി.വി മനോജ് അധ്യക്ഷത വഹിച്ചു. സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ , കെ സി സി എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്,
കെസിബിഎല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, കെ സി സി എല്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍ , സി സി എന്‍ എം ഡി ടിവി മോഹനന്‍ ,കാസര്‍കോട് വിഷന്‍ സെക്രട്ടറി പി ആര്‍ ജയചന്ദ്രന്‍ , സംഘാടകസമിതി ചെയര്‍മാന്‍ സതീശ് കെ പാക്കം സ്വാഗതവും
കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി പ്രകാശ് നന്ദിയും പറഞ്ഞു . ജില്ലാ സെക്രട്ടറി ഹരിഷ് പി നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,
ജില്ലാ ട്രഷറര്‍ വിനോദ് പി സാമ്പത്തിക റിപ്പോര്‍ട്ടും,സിസിഎന്‍ചെയര്‍മാന്‍ പ്രദീപ്കുമാര്‍ കെ ജില്ല ബിസിനസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കാസര്‍കോട് മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി, നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി.പി. പ്രമേയങ്ങള്‍ അവതരിപ്പിച്ചു സുധീഷ് വി. വി.അനുശോചന പ്രമേയം അവതരിപ്പിച്ചു. കണ്‍വെന്‍ഷനില്‍ ജില്ലയിലെ 200 പ്രതിനിധികള്‍പങ്കെടുത്തു.

error: Content is protected !!