അരക്ഷിത ജീവിതത്തില്‍ നിന്നും അക്ഷരങ്ങളിലൂടെ ജീവിതം തിരിച്ച് പിടിച്ച കവി വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രശസ്ത കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു

വടകര : പുസ്തകവണ്ടി പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. അരക്ഷിത ജീവിതാവസ്ഥയില്‍ നിന്നും ഒരു ഘട്ടത്തില്‍ സൗഹൃദങ്ങള്‍ സമ്മാനിച്ച അക്ഷരങ്ങളിലൂടെ ജീവിതം തിരിച്ച് പിടിച്ച വിനു വേലാശ്വരം എഴുത്തിന്റേയും വായനയുടേയും ലോകത്ത് എത്തിപ്പെടുകയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളെ കവിതകളാക്കി പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്. ആദ്യ പതിപ്പിന്റെ പ്രകാശനം കാഞ്ഞങ്ങാട് പി.കെ ഭാഗ്യലക്ഷ്മിയാണ് നിര്‍വ്വഹിച്ചത്.
സി.പി ശുഭ, നബിന്‍ ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍, ചന്ദ്രു വെള്ളരിക്കുണ്ട്, വിനു വേലാശ്വരം എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!