ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് ഫെബ്രുവരി 23 ന് വൈകിട്ട് 4 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഉത്തരമേഖല കൗണ്ടി വടംവലി ടൂര്‍ണമെന്റ് മത്സരം സംഘടിപ്പിക്കുന്നു. തൂക്കം 5 പേര് 310 കിലോ വിഭാഗത്തിലാണ് മത്സരം. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 3025,2025 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 1025,525 രൂപ കാഷ് പ്രൈസ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ നമ്പര്‍ : 9188799417. എ.ഗോവിന്ദന് നായര്‍ മത്സരം ഉദ്ഘാടനം ചെയ്യും പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കാട്ടുമാടം ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് രജതജൂബിലി ആഘോഷം: ജവഹര്‍ നാട്ടുത്സവ് -2025ന്റെ ഭാഗമായി ഉത്തരമേഖല കൗണ്ടി വടംവലി മല്‍സരം 23 ന്; വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 3025,2025 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 1025,525 രൂപ കാഷ് പ്രൈസ് നല്‍കും
