പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് സൗത്ത് കക്കാണാന്‍ തറവാട് പുനപ്രതിഷ്ഠ കളിയാട്ട ഉത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കക്കാണന്‍ തറവാട്ടില്‍ തറവാട് തന്ത്രി ബ്രഹ്‌മശ്രീ പത്മനാഭ പട്ടേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നാലുദിവസങ്ങളിലായി നടന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവം സമാപിച്ചു.സമാപന ദിവസത്തില്‍ തറവാട്ടങ്ങളുടെ ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ സാഫല്യമായി പാടാര്‍ക്കുളങ്ങര ഭഗവതി ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി.രാവിലെ കാര്‍ന്നോന്‍,ഭൈരവന്‍,കുട്ടിച്ചാത്തന്‍,പൊട്ടന്‍,ചാമുണ്ഡി,വിഷ്ണുമൂര്‍ത്തി,ഗുളികന്‍എന്നീ തെയ്യങ്ങളും കളിയാട്ടത്തിന്റെ ഭാഗമായി അരങ്ങിലെത്തി.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പാടാര്‍കുളങ്ങര ഭഗവതി അരങ്ങിലെത്തിയത് തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി,ഗുളികന്‍ എന്നീ തെയ്യങ്ങളുടെ സംഗമവും മുഖാമുഖം കാണല്‍,തുലാഭാരം,വിവിധ പ്രാര്‍ത്ഥനകള്‍ എന്നിവ നടന്നു.ഉച്ചയ്ക്ക് 12 മണി മുതല്‍ തറവാട്ടിലെത്തിയ മുഴുവന്‍ ആളുകള്‍ക്കും ഭഗവല്‍ പ്രസാദമായ പന്നപ്രസാദ് വിതരണം നടന്നു.കലവറനിറയ്ക്കല്‍,ആചാര്യ വരവേല്‍പ്പ്,പ്രതിഷ്ഠ ചടങ്ങുകള്‍,കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉത്സവത്തിന്റെഭാഗമായിനടന്നു.

error: Content is protected !!