കാഞ്ഞങ്ങാട് : ആവേശം വിളിച്ചോതുന്നതായിരുന്ന കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നടന്ന മലയാളി മങ്ക ഫാഷന്‍ ഷോ മത്സരം.കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭ,നബാഡ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലമി പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഫാഷന്‍ ഷോ അരങ്ങേറിയത്.
വിവിധയിടങ്ങളില്‍ നിന്നുള്ള 13 സുന്ദരികളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ കിഷോര്‍ ഒന്നാം സ്ഥാനം നേടി.
റജിസ്റ്റര്‍ ചെയ്ത ടീമുകളില്‍ നിന്ന് സ്‌ക്രീനിങ് നടത്തിയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് മങ്കമാരെത്തി. മിസ് കേരള ഫൈനലിസ്റ്റ് വൈഷ്ണവി, ഫാഷന്‍ മോഡല്‍ ഇര്‍ഷാദ് ഇബ്രാഹിം കണ്ണൂര്‍ എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും 6 പേരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് ഇവരില്‍ നിന്നും ഇഷ കിഷോറിനേ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. . കൃപ രാജേഷ്, കാശിഷ് എന്നിവര്‍ റണ്ണറപ്പുമാരായി.മലയാളി മങ്കയ്ക്ക് സിനിമ-സീരിയല്‍ താരം അമൃത ഗണേഷ് കിരീടമണിയിച്ചു. സിനിമ -സീരിയല്‍ താരം കലാമണ്ഡലം നന്ദന, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡി ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഫെബ്രുവരി 20 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 18ന് കാഞ്ഞങ്ങാട് സെക്കന്‍ഡ് ഉദുമ സിഡിഎസ്സിലെ കലാകാരികളുടെ പരിപാടി, ഫെബ്രുവരി 19 നു കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് സംഘടിപ്പിക്കുന്ന കലാഭവന്‍ മണി അനുസ്മരണവും ജില്ലാതല നാടന്‍പാട്ട് മത്സരം ‘മണിനാദം” , കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരുടെ പരിപാടി എന്നിവ നടക്കും. ജില്ലാതല നാടന്‍പാട്ട് മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 25,000, 10,000,5,000 എന്നിങ്ങനെ പ്രൈസ് മണിയും നല്‍കും. ഫെബ്രുവരി 20 കാസര്‍കോട് ജാസ് മ്യൂസിക്കിന്റെ മെഗാ ഇവന്റോടെ ഫുഡ് ഫെസ്റ്റിന്സമാപനംആകും.
