നാഷണല്‍ വോളി നൈറ്റ്: നോട്ടീസ് പ്രകാശനം നടന്നു; ബിരിക്കുളം ത്രീ സ്റ്റാര്‍ ക്ലബ്ബില്‍ വച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി ചന്ദ്രന്‍ സംഘാടക സമിതി കണ്‍വീനര്‍ അനീഷിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു

ബിരിക്കുളം: ത്രീസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്ത ആഭിമുഖ്യത്തില്‍ 2025 ഏപ്രില്‍ 5 ന് നടത്തുന്ന നാഷണല്‍ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം ബിരിക്കുളം ത്രീ സ്റ്റാര്‍ ക്ലബ്ബില്‍ വച്ച് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി ചന്ദ്രന്‍ സംഘാടക സമിതി കണ്‍വീനര്‍ അനീഷിന് നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ടി. എ രവി, ആഷിക് അബു, സന്തോഷ് എ എസ്, വിജയന്‍ കെ വി, രത്‌നാകരന്‍ മധു പി, എന്നിവര്‍സംസാരിച്ചു.

error: Content is protected !!