പ്രവാസി ദോഹ ബഷീര്‍ പുരസ്‌ക്കാരം കാനായിക്ക് സമ്മാനിച്ചു; അവാര്‍ഡ് തുകയായി അരലക്ഷം രൂപ രണ്ട് സാമൂഹ്യ സേവന സംഘടനകള്‍ക്കായി കാനായി കുഞ്ഞിരാമന്‍ കൈമാറി

കാഞ്ഞങ്ങാട് : ഭാരതീയ ആധുനിക ശില്പകലയ്ക്ക് ജനകീയ ഭാഷ സൃഷ്ടിച്ച കാനായി കുഞ്ഞിരാമന് പ്രവാസി ദോഹ ബഷീര്‍ പുരസ്‌ക്കാരം പ്രശസ്ത സംവിധായകനും  എഴുത്തുകാരനുമായ എം.എ റഹ് മാന്‍ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. അവാര്‍ഡ് തുക രണ്ട് സാമൂഹ്യ സേവന സംഘടനകള്‍ക്കായി കാനായി കുഞ്ഞിരാമന്‍ നല്‍കി. അമ്പലത്തറയിലെ ആകാശപറവകളുടെ കൂട്ടുകാര്‍ക്ക് വേണ്ടി സ്‌നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ബ്രദര്‍ ഈശോ ദാസും, ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാമന്ദിരം ബാലസദനത്തിനു വേണ്ടി സ്‌കൂള്‍ പ്രസിഡന്റ് യത്തീന്‍.സി. യും ഏറ്റുവാങ്ങി. എം.എന്‍ വിജയന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് വൈഷ്ണവി കെ.പി ക്ക് ബാലചന്ദ്രന്‍ പുതുക്കുടി സമ്മാനിച്ചു. കെ.എസ് വെങ്കടാചലം,കെ കെ സുധാകരന്‍, പി.മുരളീധരന്‍, കവി സുറാബ്, അനീസ് ബഷീര്‍, പി.ഷംസുദ്ദീന്‍,  കെ.വി സജീവന്‍, സജയ് കെ.വി., ഡോ. എ.ടി, മോഹന്‍ രാജ്, എന്‍ സന്തോഷ് കുമാര്‍, കെ.വി ശരത് ചന്ദ്രന്‍, പി.ജി ഷാജി മോന്‍, കാമ്പുറത്ത് ജഗദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!