കാല്‍പന്ത് കളിയുടെ ആരവമുയര്‍ത്തിക്കൊണ്ട് ഫുട്‌ബോള്‍ ധമാക്ക

ഉദിനൂര്‍: കാല്‍പ്പന്തുകളിയുടെ ആരവമുയര്‍ത്തിക്കൊണ്ട് ഫുട്‌ബോള്‍ ധമാക്ക. ഉദിനൂര്‍ സെന്‍ട്രല്‍ എ യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് കാല്‍പ്പന്തുകളിയുടെ ആവേശകരമായ മത്സരം നടന്നത് . കി ഡീസ്, സബ് ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മത്സരങ്ങള്‍ നടന്നുത് ഫുള്‍ബോള്‍ മത്സരങ്ങള്‍ നെഞ്ചിലേറ്റുന്ന ഉദിനൂരിന്റെ മണ്ണില്‍, പോരാട്ട വീര്യം ഒട്ടും കുറയാതെ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ ടീമുകളായാണ് മത്സരം നടന്നത്. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീ.മുഹമ്മദ് റഫീക്ക് ടി.കെ.എം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഉദിനൂര്‍ എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ.എന്‍.വാസുദേവന്‍ നായര്‍ , സെക്രട്ടറി ഈയ്യക്കാട് രാഘവന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് എം ശ്രീജേഷ്, മദര്‍ പി.ടി.എ.പ്രസിഡന്റ് ടി. രതില.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.രാജേഷ് കുമാര്‍, കായികാധ്യാപകന്‍ വി.പി. ജയകുമാര്‍, മനീഷ തിയറ്റേര്‍ തടിയന്‍ കൊവ്വല്‍ ഭാരവാഹി എം. നാരായണന്‍ സെന്‍ട്രല്‍ യൂണിറ്റി ഉദിനൂര്‍ ഭാരവാഹി വി.വി അനില്‍കുമാര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!