കാഞ്ഞങ്ങാട് : കൃത്രിമ ജലപാത പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ഭൂമിയില്‍ കയറാന്‍ പാടില്ല എന്ന കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് നീലേശ്വരം ചിത്താരി കൃത്രിമ ജലപാത പദ്ധതിയുടെ പേരില്‍ ഭൂമി സര്‍വ്വേ നടത്താനുള്ള സര്‍ക്കാര്‍ കോടതി ഉത്തരവിന് വിരുദ്ധമാണ്. പദ്ധതിയുടെ ഭാഗമായി ഭൂമിയില്‍ സര്‍വ്വേ നടത്താന്‍ വന്നാല്‍ തടയും, സര്‍ക്കാരിനെതിരെ കോടതി ഇലക്ഷന്‍ നിലപാടുമായി മുന്നോട്ടു പോകും എന്നും , നീലേശ്വരം – ബേക്കല്‍ കൃത്രിമ ജലപാത വിരുദ്ധ ജനകീയ മുന്നണി സമരസമിതി കാഞ്ഞങ്ങാട് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ ഇ മനീഷ് പ്രഖ്യാപിച്ചു.
ജലപാതാ വിരു ദ്ധ മു ന്നണി ചെയര്‍മാന്‍ ടി.കെ. പത്മനാഭന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വക്കറ്റ് വിവേക് വേണുഗോപാല്‍ വിഷയാവതരണം നടത്തി. വിശ്വ ശില്പിയും , ജലപാത വിരുദ്ധ മുന്നണി മുഖ്യ രക്ഷാധികാരിയുമായ കാനായി കുഞ്ഞിരാമന്‍ പൊതുജനങ്ങളുമായി സംവാദവും, ചര്‍ച്ചയും നയിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ അശോക് കുമാര്‍ , മുഹമ്മദ് കുഞ്ഞി കൂളിയങ്കാ ല്‍ , അജാനൂര്‍ പഞ്ചായത്ത് വാര്‍ ഡ് കൗണ്‍സിലര്‍ ഷീബ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. മുന്നണി ആക്ടിംഗ് പ്ര സിഡന്റ് പി.വി. പവിത്രന്‍ സ്വാഗതവും, രക്ഷാധികാരി കമാന്‍ഡര്‍ ടി.വി.ദാമോദരന്‍നന്ദിയുംപറഞ്ഞു
കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണ്. ഇ. മനീഷ്
