ദുബൈ :പനിയെ തുടര്‍ന്ന് ചികിത്സയിലായ ഒമ്പത് വയസ്സുകാരി ദുബായില്‍ വെച്ച് മരിച്ചു. ദുബായിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി അലീഷയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ചെറുവത്തൂര്‍ കൈതക്കാട് തഖവ നഗര്‍ ഡോക്ടര്‍ റോഷ്‌നയുടെയും
വേങ്ങര കണ്ണമംഗലം മേമാട്ടുപ്പാറ പുള്ളാട്ട് ഡോ. യാസറിന്റെയും ഏക മകളാണ്. അലീഷക്ക് ഒരാഴ്ച മുമ്പ് അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു. ചികിത്സയില്‍ ഇന്‍ഫക്ഷന്‍ കണ്ടെത്തുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് മരണം. ഖത്തര്‍ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് അന്‍വര്‍ തായന്നൂരിന്റെ ഭാര്യയുടെ സഹോദരിയുടെ പുത്രി കൂടിയാണ്. മയ്യത്ത് ദുബായില്‍ മറവ് ചെയ്യും. ഡോക്ടര്‍ ദമ്പതികളുടെ ഏക മകളുടെ അപ്രതീക്ഷ മരണം പരിചിതരിലാകെ കണ്ണീരായി മാറി.
പനിയെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരി ദുബായില്‍ മരിച്ചു
