ചീമേനി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ പുന്ന ക്കോടന്‍ സ്റ്റോര്‍സ് ഉടമ പുന്നക്കോടന്‍ ചന്ദ്രനെ (62) യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സെന്‍ട്രല്‍ ഹാളിലെ കോണിപ്പടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായി രുന്നു. വിവരമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നട ത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ വെള്ളച്ചാലില്‍ കട നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. കേരള പ്രവാസി സംഘം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, മാപ്പിടച്ചേരി ക്ഷേത്ര ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വെള്ളച്ചാലിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും അമേച്വര്‍ നാടക പ്രവര്‍ത്തകനുമായിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം, വില്ലേജ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: ശ്യാമള, പരേതയായ തങ്കമണി. മക്കള്‍: രാജേഷ് (ഗള്‍ഫ്), രഞ്ജിമ, പരേതയായ രജനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലന്‍, വേണു, മാലിനി.
