പെരിയ :ചെറക്കാപ്പാറ : കാസര്‍കോട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ , ബിആര്‍സി ബേക്കല്‍ 10 ലക്ഷം രൂപയും ,പി ടി എ കമ്മിറ്റിയുടെ 13 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 23 ലക്ഷം രൂപയില്‍ ചെറക്കാപ്പാറ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച സ്റ്റാര്‍സ് വര്‍ണ്ണകൂടാരം പദ്ധതിയുടെ ഉല്‍ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എം. കുമാരന്‍ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ മുഖ്യഥിതിയായി. ഉദുമ മുന്‍ എം എല്‍. എ കെ കുഞ്ഞിരാമന്‍ പഴയകാല പി ടി എ പ്രസിഡന്റ്മാരെ ആദരിച്ചൂ. എ. മണികണ്ഠന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത്, സൂരജ് വി വികസനകമ്മിറ്റി ചെയര്‍മാന്‍, കെ വി ജയശ്രീ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ , വാര്‍ഡ് മെമ്പര്‍ എം വിജയന്‍, വാര്‍ഡ് മെമ്പര്‍ ലീന രാഘവന്‍, രഘുറാം ഭട്ട് (പ്രിന്‍സിപ്പാള്‍ ഡയറ്റ് ), അരവിന്ദ കെ ( ഡിഇഒ കാഞ്ഞങ്ങാട്),
രഞ്ജിത്ത് കെ.പി (ഡിപി ഒ എസ് എസ് കെ ) ദിലീപ് കുമാര്‍ ബി പി സി സനില്‍കുമാര്‍ വെള്ളുവ ബി ആര്‍ സി അബ്ദുള്‍ സലാം ബി ആര്‍ സി, രാജലക്ഷ്മി സി ആര്‍ സി, മുന്‍ മുന്‍ വാര്‍ഡ് മെമ്പര്‍രവീന്ദ്രന്‍, വികസന സമിതി ചെയര്‍മാന്‍ സതീശന്‍. സി, എസ്എംസി ചെയര്‍മാന്‍ അജിത് കുമാര്‍, പിടിഎ വൈ: പ്രസിഡന്റ് ധനരാജ്,സ്വാതി, ഓമന ,സജിത, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, രാഗേഷ് ,ഷിബിന്‍ ,എന്നിവര്‍ അറിയിച്ചു സംസാരിച്ചു.കളിയാണ് പഠന രീതി.സ്‌നേഹമാണ് ഭാഷ എന്ന ഉദ്ദേശത്തോടുകൂടി പ്രീ പ്രൈമറി കുട്ടികളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പുതിയ പഠന രീതിയാണ് വര്‍ണ്ണ കൂടാരം. കുട്ടികള്‍ക്ക് ആടിയും പാടിയും കളിച്ചും ചിരിച്ചും പ്രസംഗിച്ചും തൊട്ടറിഞ്ഞും കണ്ടറിഞ്ഞും സ്വതന്ത്രമായി പഠിക്കുവാനുള്ള 13 ഇടങ്ങളാണ്ഈ വര്‍ണ്ണ കൂടാരത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഭാഷായിടം, ഗണിത ഇടം, ശാസ്ത്രീടം, നിര്‍മ്മാണയിടം, കരകൗശലയിടം, ഇ-ഇടം, വരയിടം ,ആട്ടവും പാട്ടവും, കുഞ്ഞരങ്ങ്, പഞ്ചേന്ദ്രിയ ഇടം ,വര്‍ണ്ണ ഇടം,ഹരിതോദ്യാന ഇടം,ആവിഷ്‌കാരയിടം സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനഅധ്യാപിക യമുന വി
വി സ്വാഗതവും, പി ടി എ പ്രസിഡന്റ് അനീഷ് സി നന്ദിയും അറിയിച്ചു. തുടര്‍ന്ന് വൈവിധ്യ ബേക്കല്‍ ബി ആര്‍ സി വെളുത്തോളി പ്രതിഭാ കേന്ദ്രം കുട്ടികളുടെ നാടന്‍പാട്ട് അരങ്ങേറ്റവും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും യുവശക്തി അരവത്തിന്റെ ജയഭാരതി ടൈല്‍സ് എന്ന തെരുവുനാടകവുംഅരങ്ങേറി.
