കാഞ്ഞങ്ങാട്:കഴിഞ്ഞ 7 വര്‍ഷക്കാലമായി സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ ചെമ്മട്ടം വയല്‍ കേന്ദ്രമായി ജനകീയനായിരുന്ന നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിഏഴര പതിറ്റാണ്ട് കാലം സമസ്ത മേഖലയിലും ജ്വലിച്ചുനിന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.കെ വി സജീവന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു . സാംസ്‌കാരിക വേദി പ്രസിഡന്റ് എം കുഞ്ഞമ്പു പൊതുവാള്‍ അധ്യക്ഷനായി.നഗരസഭ കൗണ്‍സിലര്‍ ടി വി സുജിത്ത് കുമാര്‍, പി രവീന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത സ്വാഗതവും ജി. ജയന്‍ നന്ദിയുംപറഞ്ഞു.
നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സാംസ്‌കാരിക വേദി എം ടി അനുസ്മരണം നടത്തി
