കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ കാസര്‍കോട് ക്രൈം ബ്രാഞ്ച് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ അറസ്റ്റ് ചെയ്തു. ചിത്താരി സ്വദേശികളായ സാബിറ, ഫസാന എന്നിവര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി സാബിറയില്നിന്നും 15 ലക്ഷം രൂപയും ഫസാനയില് നിന്നും 22 ലക്ഷം രൂപയും വഞ്ചിച്ചുവെന്നാണ് പരാതി. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി മാര്‍ച്ച് ഒന്ന് വരെ റിമാന്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് സംഭവത്തില്‍ നേരത്തെ എംസി കമറുദ്ദീന് അറസ്റ്റിലാവുകയും 93 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ഈ തട്ടിപ്പ് വന്‍ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 300ലധികം പരാതികളാണ്ഉള്ളത്.
