ലഹരിക്കെതിരെ ഒഞ്ചേ നമ്മ- ‘ഒന്നാണ് നമ്മള്‍ ‘പരിപാടി ശ്രദ്ധേയമായി

കാഞ്ഞങ്ങാട് : സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ കാസര്‍കോട് ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗും ചേര്‍ന്ന സംഘടിപ്പിച്ച
ഒഞ്ചേ നമ്മ- ‘ഒന്നാണ് നമ്മള്‍ ‘ കലാസാംസ്‌കാരിക സായാഹ്നം കാഞ്ഞങ്ങാടിന് വേറിട്ട അനുഭവമായി. കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറില്‍ ലഹരിക്ക് എതിരെ യാണ് വ്യാത്യസ്ത പരിപാടികളാണ് നടന്നത്. ഈ തലമുറയെ വഴി തെറ്റിക്കുന്നത് ആര്? എന്ന വിഷയത്തില്‍ സംവാദം നടന്നു. കവികളായ നാലപ്പാടം പത്മനാഭന്‍, വിനു വേലേശ്വരം, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പള്‍ ഡോ. എ. വി സുരേഷ്ബാബു ,
സുജീഷ് പിലിക്കോട്, കഥാകൃത്ത് കളായ സുരേഷ് കാനം, മാസ്റ്റര്‍ പി യു. മിഥുന്‍, പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍
പ്രദീപന്‍ കോതോളി എന്നിവര്‍ സംസാരിച്ചു . കുമാരി നന്ദന. എം (കേരള കേന്ദ്ര സര്‍വകലാശാല)മോഡറേറ്ററായി. പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരായ ഗായകരും ചേര്‍ന്ന് ഗാനമേള അവതിരിപ്പിച്ചു. തുടര്‍ന്ന്  നടന്ന സാംസ്‌കാരിക സംഗമം ‘കൈകോര്‍ക്കാം നല്ല നാളേക്ക് വേണ്ടി’ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഐ പി എസ് മുഖ്യാതിഥിയായി. അഡിഷണല്‍ എസ് പി . പി ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി. ഡി.വൈ.എസ് പി കാഞ്ഞങ്ങാട്
ബാബു പെരിങ്ങേത്ത് സ്വാഗതം പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.എ. എം ശ്രീധരന്‍,കവി വിഷ്ണുമംഗലം ദിവാകരന്‍, ലയണ്‍സ് പ്രസിഡന്റ് കാഞ്ഞങ്ങാട് ശ്യാമപ്രസാദ് പുറവങ്കര, ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍,
കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ , എന്നിവര്‍ സംസാരിച്ചു.സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ ജില്ലാ
കോഡിനേറ്റര്‍, എസ് ഐ പി.കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പെരിയ നാടകവേദി ‘ഒരു വെയില്‍ കാലത്ത് ‘ എന്ന നാടകവും
അവതരിപ്പിച്ചു.

 

 

error: Content is protected !!