കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചെമ്മംട്ടംവയല് യൂണിറ്റിന്റെ 33മത് വാര്‍ഷിക സമ്മേളനം നടന്നു.കാരാട്ട് വയല്‍ പെന്ഷന് ഭവനില്‍ നടന്ന സമ്മേളനം യൂണിയന് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന പെന്ഷണര് പി.എ.രാമന് ,റിട്ട:എ ഡി സി യുടെ ഛായാചിത്രം മുതിര്‍ന്ന പെന്ഷണര് ചെല്ലപ്പന് ആചാരി നിര്‍വ്വഹിച്ചു. യൂണിറ്റ്’ പ്രസിഡണ്ട് എന്‍ രാധ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.കുഞ്ഞമ്പു അനുശോചനവും സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വിജയന് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്,ജില്ല കമ്മിറ്റി ജോ:സെക്രട്ടറി പി. വി. കമലാക്ഷി ,ജില്ലാ കമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണന് , ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരന്,പനത്തടി നാരായണന് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.രാമചന്ദ്രന് സ്വാഗതവും കെ.വി. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി കെ. രേണുക പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം കെ രവീന്ദ്രന് വരണാധികാരിയായി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് എന്‍ രാധ ,സെക്രട്ടറി കെ.വി.കുഞ്ഞികൃഷ്ണന് ,ട്രഷറര്‍ കെ.വിജയന് എന്നിവരെ തെരഞ്ഞെടുത്തു.2024 ജൂലായ് 1ന് പ്രാബല്യത്തില്‍ പെന്ഷന് പരിഷ്ക്കരിക്കുന്നതിനുള്ള നടപടി ആരംഭിക്കുക.
മെഡിസെപ്പിന്റെ നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് ,പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ചികിത്സ പദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ സര്ക്കാറിനോട്ആവശ്യപ്പെട്ടു.
