രാജപുരം :വയോധിക കിണറില്‍ വീണ് മരിച്ച നിലയില്‍. ബളാന്തോട് മാനടുക്കം കാവടിയില്‍ രത്‌നമ്മ (76 ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 2നും 7 മണിക്കും ഇടയില്‍ വീണതാണെന്നാണ് കരുതുന്നത്. മറവി രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഉറങ്ങി കിടന്ന മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറില്‍ മൃതദേഹം കണ്ടത്. രാജപുരം പോലീസ് സ്ഥലത്തെത്തി. ഭര്‍ത്താവ് : ചന്ദ്രകലാ കുറുപ്പ്. മക്കള്‍: ചന്ദ്രിക, രാജു, ലക്ഷ്മണന്‍, പരേതനായ വിക്രമന്‍. മരുമക്കള്‍: കുഞ്ഞമ്പു നായര്‍ അടിയോടിയില്‍, കെ. എന്‍. വിലാസിനി, മണിയമ്മ രാജു, എം.എന്‍.സുനിത കുമാരി.
വയോധിക കിണറില്‍ വീണ് മരിച്ച നിലയില്‍
