അപകടത്തില്‍ മരിച്ച ഇളയച്ചന് പിന്നാലെ ബിജുവും മരിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഇളയച്ചന് പിന്നാലെ ബിജുവും മരിച്ചു. കൊന്നക്കാട് കമ്മാടിയിലെ തുമ്പയില്‍ ബിജു(30) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച വെളുപ്പിന് മരണത്തിന് കീഴടങ്ങി. ഹൃദയ സംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിജുവിന് കൂട്ട് നില്‍ക്കാന്‍ പോയ ഇളയച്ചന്‍ രാഘവന്‍ തിങ്കളാഴ്ച വെളുപ്പിനാണ് മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മരിക്കുന്നത്. രാഘവന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് വ്യാഴാഴ്ച സംസ്‌കരിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വെളുപ്പിന് ബിജുവും മരിക്കുന്നത്. കമ്മാടിയിലെ തുമ്പയില്‍ കുഞ്ഞമ്പുവിന്റേയും പാറുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ബിന്ദു, മിന്നു, വിഷ്ണു (എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ്വിദ്യാര്‍ത്ഥി).

error: Content is protected !!