ചെറുവത്തൂര്‍ : നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സിനെ വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിമുക്ത ഭടന് കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശി ടി വി ബാലന് – ലീല ദമ്പതികളുടെ മകള്‍ വിന്യാബാലനാണ് (30) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ബാത്റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുവത്തൂര്‍
സുദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് സനല്‍ ആണ് ഭര്‍ത്താവ്. മക്കള്‍: ശിവന്‍സ്, സ്വരാര് ത്ഥ്. സഹോദരന്: മിഥുന്.
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയില്‍
