പൊതുവിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കും: വിദ്യാഭ്യാസമന്ത്രി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 6 മാസത്തിനകം സമ്പൂര്‍ണ്ണമായും നടപ്പിലാക്കും

കാഞ്ഞങ്ങാട് : പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാതെ അണ്‍ എയ്ഡറ്റ് മേഖലകളിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ് ശമ്പളം വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എ.കെ എസ് ടിയു 28-ാം സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ സമ്പത്താണ് അത് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെതെന്നു പോലെ ഗവണ്‍മെന്റ് ജീവനക്കാരുടെയും ചുമതലയാണ് പ്രത്യേകിച്ചും പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കടമയാണ് അവരാണ് പൊതുവിദ്യാലയങ്ങളുടെ കാവലാള്‍ . കേരളത്തില്‍ ധാരാളം അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡറ്റ് മേഖലകളില്‍ പഠിപ്പിക്കുന്നു. ഇത് പൊതുവിദ്യാലയങ്ങളില്‍ സമൂഹത്തിനുള്ള വിശ്വാസ്യത കുറക്കും. അങ്ങനെയുള്ള അധ്യാപകര്‍ സ്വയം ചിന്തിച്ച് മാറണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 120 ഓളംഅധ്യാപകരുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കരിക്കുലത്തിലെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട ശേഷി മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കും. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കും ചോദ്യപേപ്പര്‍ നിലവാരവും മൂല്യനിര്‍ണ്ണയത്തിലെ സൂഷ്മതയും ഉറപ്പ് വരുത്തും. പ്രീപ്രൈമറി മേഖലയിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കും അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് പരിശീലനത്തെ ബാധിക്കില്ല. എ.കെ.എസ്.ടിയു സംസ്ഥാന സെക്രട്ടറി എം വിനോദ് അദ്ധ്യക്ഷതവഹിച്ചു.

error: Content is protected !!