കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചന സി ബി ഐ ശരിയായി അന്വേഷിച്ചില്ലെന്ന് രാജ് മോഹനന്‍ ഉണ്ണിത്താന്‍ എം.പി. കല്ല്യോട്ട് ശരത് ലാല്‍ – കൃപേഷ് ആറാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുവായിരുന്നു അദ്ദേഹം. ഫെബ്രവരി 17ന് രാവിലെ 10 മണിക്ക് കൃപേഷ് -ശരത് ലാല്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ഉച്ചക്ക് മൂന്നിന് കല്ല്യോട്ട് നടന്ന പ്രകടനം പൊതുയോഗം കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാനത്തെ എം.പിമാര്‍ എം.എല്‍.എമാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. ശരത് ലാല്‍ കൃപേഷ് നഗറില്‍ 5000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ എം പിക്ക് പുറമേ
ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, പിവി സുരേഷ്, എ ഗോവിന്ദന്‍ നായര്‍ , സാജിദ് മവ്വല്‍ , എം സി പ്രഭാകരന്‍ , എന്നിവര്‍ സംബന്ധിച്ചു.
ജവഹര്‍ ബാല്‍ മഞ്ച് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കൃപേഷ് ശരത് ലാല്‍ അനുസ്മരണത്തിന്റെ ഭാഗമായി പെരിയ നൊമ്പരം എന്ന
നൃത്ത ശില്പം ഫെബ്രുവരി 15 ശനി വൈകിട്ട് 4 മണി മുതല്‍ നീലേശ്വരം മാര്‍ക്കറ്റ്, 5 ന് കാഞ്ഞങ്ങാട് പഴയബസ്റ്റാന്റ്, 5:30 ന് മൂലക്കണ്ടം 16 ന് പെരിയ 6:30 ന് കല്ലോട്ട് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്മൃതി ജ്യോതി പ്രയാണം നടത്തും. 16 ന് വൈകിട്ട് 4 ന് ചാലിങ്കാല്‍ ദേവദാസ് രക്തസാക്ഷി മണ്ഡപം മുതല്‍ കല്ലോട്ട് രക്തസാക്ഷി സ്മൃതി മണ്ഡപം വരെ സ്മൃതി ജ്യോതി പ്രയാണംനടത്തുക.
