കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം

കാഞ്ഞങ്ങാട്: ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2024 -25 വാര്‍ഷിക ആഘോഷ പരിപാടി വ്യത്യസ്ത മാര്‍ന്ന പരിപാടികളോടെ നടന്നു. ബിഷപ്പ് അലക്‌സ് വടക്കുംതല, കണ്ണൂര്‍ ബിഷപ്പ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത ജോസഫ് സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം നടത്തി. കാസറഗോഡ് അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ടീച്ചര്‍, കാസറഗോഡ് ഡി.ഡി ഇ ടി.വി. മധുസൂദനന്‍, സ്‌കൂള്‍ ലീഡര്‍ ശിവാനി അജിത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധ്യാപകരെയും സ്റ്റാഫുകളെയും അനുമോദിച്ചു. മാനേജര്‍ സിസ്റ്റര്‍ വത്സമ്മ അലക്‌സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീബ പി നന്ദിയും പറഞ്ഞു. വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന കലാപരിപാടികള്‍ കാണികളുടെ മികച്ച പ്രശംസപിടിച്ചുപറ്റി.

error: Content is protected !!