ഒഞ്ചേ നമ്മ- ഒന്നാണ് നമ്മള്‍: കലാ സാംസ്‌കാരിക സായാഹ്നം നാളെ; വൈകിട്ട് 3 മണി മുതല്‍ കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി

കാഞ്ഞങ്ങാട് : സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ കാസര്‍കോട് ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് ഒഞ്ചേ നമ്മ-ഒന്നാണ് നമ്മള്‍ കലാസാംസ്‌കാരിക സായാഹ്നം ഫെബ്രുവരി 15 ശനിയാഴ്ച 3 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറില്‍ നടക്കും.  ഈ തലമുറയെ വഴി തെറ്റിക്കുന്നത് ആര്? എന്ന വിഷയത്തില്‍ സംവാദം നടക്കും.

ഡി.വൈ.എ.സ്പി കാഞ്ഞങ്ങാട് ബാബു പെരിങ്ങേത്ത് , കവികളായ നാലപ്പാടം പത്മനാഭന്‍, വിനു വേലേശ്വരം, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പള്‍ ഡോ. എ. വി സുരേഷ്ബാബു , സുജീഷ് പിലിക്കോട്, കഥാകൃത്ത് കളായ സുരേഷ് കാനം, മാസ്റ്റര്‍ പി യു. മിഥുന്‍ എന്നിവര്‍ സംസാരിക്കും. കുമാരി നന്ദന. എം (കേരള കേന്ദ്ര സര്‍വകലാശാല) മോഡറേറ്ററാവും .ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി നന്ദി പറയും . തുടര്‍ന്ന് പ്രമുഖ ഗായകര്യം പോലീസ് ഗായകരും ഒന്നിക്കുന്ന ആര്‍ദ്രമീ സായാഹ്നം ഗാനമേള. തുടര്‍ന്ന് 5.30 ന് നടക്കുന്ന സാംസ്‌കാരിക സംഗമം ‘കൈകോര്‍ക്കാം നല്ല നാളേക്ക് വേണ്ടി’ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഐ പി എസ് മുഖ്യാതിഥിയാവും. അഡിഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനാവും. ഡി.വൈ.എ.സ്പി കാഞ്ഞങ്ങാട് ബാബു പെരിങ്ങേത്ത് സ്വാഗതം പറയും. എ എസ് പി ഡോ.അപര്‍ണ ഐ.പി.എസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വന്ദന,കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.എ. എം ശ്രീധരന്‍,കവി വിഷ്ണുമംഗലം ദിവാകരന്‍, ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, കേരള പോലീസ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി. പി.മഹേഷ്, ജനമൈത്രി കാസര്‍കോട് എസ്.ഐ അസിസ്റ്റന്റ് ഓഫീസര്‍ കെ. പി. വി രാജീവന്‍,കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ , ലയണ്‍സ് കാഞ്ഞങ്ങാട് ശ്യാമപ്രസാദ് പുറവങ്കര എന്നിവര്‍ സംസാരിക്കും. സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ ജില്ലാ കോഡിനേറ്റര്‍, എസ് ഐ പി.കെ രാമകൃഷ്ണന്‍ നന്ദി പറയും. 6.30 ന് പെരിയ നാടകവേദി അവതരിപ്പിക്കുന്ന ‘ഒരു വെയില്‍ കാലത്ത് ‘ എന്ന നാടകവുംഅരങ്ങേറും.

error: Content is protected !!