സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് /അമ്പലത്തറ : 80 കാരനെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍ . സിപിഎം  മുന്‍ ലോക്കല്‍ സെക്രട്ടറിയും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അമ്പലത്തറ നിലാം കാവിലെ എന്‍ കൃഷ്ണ (80) നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയായ അമ്പലത്തറ നിലാം കാവിലെ എന്‍ സുരേഷ് ബാബു എന്ന സോഡാ സുരേഷിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 9 നാണ്‌ കൃഷ്ണന്റെ പറമ്പിലൂടെയുള്ള റോഡില്‍ വെച്ച് പ്രതി ഭീഷണിപെടുത്തുകയും കൊല്ലണമെന്ന ഉദ്ദേശത്തോടും മാരകായുധമായ മരവടി കൊണ്ട് തലക്കും ഇരു കൈകള്‍ക്കും അടിച്ചും ഗുരുതര പരിക്കേല്‍പ്പിച്ചത്. കൃഷ്ണന്റെ പറമ്പിലെ മരം മുറിച്ചു കടത്തുകയായിരുന്ന ജോലിക്കാരെ പ്രതി ചിത്ത വിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
സംഭവത്തില്‍ കൃഷ്ണന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് സുരേഷിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ
റിമാന്‍ഡ് ചെയ്തു. 2003 ജൂണ്‍ 23ന് അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ വെച്ച് പോസ്റ്റ്മാനും ആര്‍എസ്എസ് കാര്യവാഹമായിരുന്ന വാഴക്കോട് ശിവജി നഗറിലെ പി വി ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സി പി എം പ്രവര്‍ത്തകനായ സുരേഷ്.

error: Content is protected !!