ജനാധിപത്യ മഹിള അസോസിയേഷന്‍ സി ജാനകി കുട്ടി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്:-ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹി ,കാഞ്ഞങ്ങാട് നഗരസഭ നിലവിലുള്ള ഭരണസമിതിയിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍,സാമൂഹ്യ സംസ്‌കാരിക മേഖലയിലെ കാഞ്ഞങ്ങാട്ടെ നിറസാന്നിധ്യം തുടങ്ങിയ നിരവധി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അകാലത്തില്‍ അന്തരിച്ച സി ജാനകി കുട്ടിയുടെ 3- ചരമ അനുസ്മരണ ദിനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി.നിരവധി ആളുകള്‍ പങ്കെടുത്ത് മേലാംകോട് എകെജി മന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗം അസോസിയേഷന്‍ ജില്ല സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി എ ശകുന്തള അധ്യക്ഷയായി.
പി സി സുബൈദ,വി വി പ്രസന്നകുമാരി,ദേവി രവീന്ദ്രന്‍,കെ വി ലക്ഷ്മി,കെ വി സുജാത,ഓമന രാമചന്ദ്രന്‍,കെ രുമണി,അഡ്വ:കെ ബിന്ദു എന്നിവര്‍ സംസാരിച്ചു ഏരിയ സെക്രട്ടറി സുനു ഗംഗാധരന്‍ സ്വാഗതം പറഞ്ഞു

error: Content is protected !!