കാഞ്ഞങ്ങാട് : ഈ വര്‍ഷത്തെ ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തിന് നാളെ (വെള്ളി) തിരിതെളിയും. കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രാങ്കണത്തില്‍ വൈകിട്ട് 5.30ന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിക്കില്‍ ഗുരുചരണ്‍ ഉദ്ഘാടനക്കച്ചേരിയില്‍ പാടും. 15ന് രാവിലെ ഒന്‍പതു മുതല്‍ സംഗീതാരാധന, വൈകിട്ട് നാലിന് വിനീത് പുറവങ്കര പാടും. ആറിന് ഡോ. ശ്രീരംഗം വി.വെങ്കടനാഗരാജന്‍ പ്രധാന കച്ചേരി അവതരിപ്പിക്കും.16ന് സമാപനദിവസം രാവിലെ ഏഴിന് ഉഞ്ഛവൃത്തി, ഒന്‍പതിന് പഞ്ചരത്‌ന കീര്‍ത്തനം, 10ന് സംഗീതാരാധന, വൈകിട്ട് നാലിന് മനോജ് പയ്യന്നൂര്‍ പാടും. ആറിന് എസ്.സാകേതരാമന്റെ പ്രധാനകച്ചേരി. കര്‍ണാടക സംഗീതം പഠിച്ചവര്‍ക്ക് സംഗീതാരാധനയില്‍ ത്യാഗരാജ-പുരന്ദരദാസ കൃതികള്‍ പാടുവാന്‍ അവസരമുണ്ടാകും.ഫോണ്‍:9483924946
ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തിന് നാളെ തിരിതെളിയും
