കമ്യൂണിസ്റ്റ് -കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി ചാത്തുവേട്ടനെ അനുസ്മരിച്ചു; സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :കമ്യൂണിസ്റ്റ് -കര്‍ഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന പി ചാത്തുവേട്ടന്റെ ഇരുപത്തെട്ടാം ചരമവാര്‍ഷികം ആചരിച്ചു. സി പി ഐ എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകോട്ടയില്‍ നടന്ന ചാത്തുവേട്ടന്‍ അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ട് കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച നേതാവായിരുന്നു ചാത്തുവേട്ടനെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ ജന്മിമാരുടെ ഒ ത്താശയോടെ പോലീസ് ചാത്തുവേട്ടനെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ അദ്ദേഹത്തെ തടവിലിടുകയും ചെയ്തിരുന്നു. അവിടെ നിന്ന് നേരിട്ട നീതിനിഷേധത്തിനെതിരെ 19ദിവസമാണ് ചാത്തു വേട്ടന്‍ ജയിലില്‍ കിടന്നത്. തടവിലിട്ടാലും കമ്മ്യൂണിസ്റ്റുകാരന്റെ ആത്മ വീര്യം ചോര്‍ന്നു പോകില്ലെന്ന് ചാത്തുവേട്ടന്‍ തെളിയിച്ചു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തന്റെ ഒപ്പമുണ്ടായിരുന്ന പലരും സി പി ഐയില്‍ ചേര്‍ന്നപ്പോഴും ചാത്തുവേട്ടന്‍ സി പിഎമ്മില്‍ ഉറച്ചു നില്‍ക്കുക യായിരുന്നുവെന്ന് എം വി ബാലകൃഷ്ണന്‍ പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗം എം രാഘവന്‍ അധ്യക്ഷനായി. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, പി അപ്പുക്കുട്ടന്‍, പി കെ നിഷാന്ത്, എം പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. രാവിലെ കൊവ്വല്‍ പള്ളിയിലെ ചാത്തുവേട്ടന്‍ സ്മാരക മന്ദിരത്തില്‍ ഡി വി അമ്പാടി പതാക ഉയര്‍ത്തി. കൊവ്വല്‍ പള്ളിയില്‍ ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത് പതാക ഉയര്‍ത്തി. കെ വി ജയപാല്‍ അധ്യക്ഷനായി.കെ പി ഹരീന്ദ്രന്‍, കെ പി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. കെ പി നാരായണന്‍, കെ വി ഉഷ അശോകന്‍, പവിത്രന്‍, സുബിന്‍ എന്നിവര്‍ സംബന്ധിച്ചു. സി മനോജ്സ്വാഗതംപറഞ്ഞു.

error: Content is protected !!