സിനിമാതാരം ജയസൂര്യ നിത്യാനന്ദ ആശ്രമം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട് : പ്രശസ്ത സിനിമാ താരം ജയസൂര്യ ഹോസ്ദുര്‍ഗ് നിത്യാനന്ദ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി.ഇന്നലെ ഉച്ചയ്ക്ക് 11. 45 മണിയോടെ ജയസൂര്യ ആശ്രമത്തില്‍ എത്തിയത്. അദ്ദേഹത്തെ ആശ്രമം സെക്രട്ടറി കെ വി ഗണേശന്‍ താലം നല്‍കിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു. ഏറെ നേരം ആശ്രമത്തിലെ ഗുഹയില്‍ ഇരുന്നു. മൂന്നു മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ചു.
ഇതിനുശേഷം ഗുരുവനത്തെ ആശ്രമത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉത്തര്‍പ്രദേശിലെ കഴിഞ്ഞ ദിവസം പ്രയാഗ് രാജ് നടന്ന് വരുന്ന കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം നടത്തിയിരുന്നു.

error: Content is protected !!