എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; വടകരമുക്ക് സ്വദേശി ഇര്‍ഫാദാണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട്: മണല്‍ക്കടത്ത് സംഘത്തെ പിടികൂടാന്‍ പോയ പോലീസ് വാഹനത്തിനും എസ് ഐ സഞ്ചരിച്ച കാറിനും നേരെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് വടകരമുക്കിലെ ഉസ്മാനന്റെ മകന്‍
ഇര്‍ഫാദ്(30) ആണ് അറസ്റ്റി ലായത്. കഴിഞ്ഞ ജനുവരി 30 ന് പുലര്‍ച്ചെ 1.40 നാണ് സംഭവം. 30 കിലോമീറ്ററോളം നീണ്ട ഓട്ടപ്പാ
ച്ചിലിന് ഒടുവില്‍ പോലീസ് വാഹനത്തിന് മുന്‍പില്‍ മണല്‍ തട്ടി മണല്‍ കടത്ത് സംഘം കടന്ന് കളയുകയായിരുന്നു. മണല്‍ കടത്തിയ ടിപ്പര്‍ പോലീസ് പിന്നീട് കണ്ട ത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അനന്തം പള്ളിയിലെ ഫാസില്‍ (28)നെ ഈ മാസം 4ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!