കാസര്‍കോട് :അനധികൃതമായി ഓടുന്ന കള്ള ടാക്സികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചും ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിച്ചതിനെതിരെയും ജിപിഎസ് സംവിധാനത്തിലേക്ക് വരുമ്പോള്‍ ഉണ്ടാവുന്ന വലിയ ബാധ്യതയ്ക്കെതിരെയും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സജീഷ് ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഉമേഷ് കള്ളാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ബഷീര്‍ വെള്ളരിക്കുണ്ട്,ജില്ലാ സെക്രട്ടറി വിനീഷ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.ശശികുമാര്‍ പാണത്തൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ അശോകന് കാസര്‍കോട് നന്ദിയുംപറഞ്ഞു.
