രാവണീശ്വരം നാരന്തട്ട തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

രാവണീശ്വരം: നാരന്തട്ട തറവാട് പുതുക്കി പണിത് പുന പ്രതിഷ്ഠ കലശ മഹോത്സവത്തിന് ശേഷമുള്ള ആദ്യ കളിയാട്ടത്തിന്റെ ഭാഗമായി തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും തറവാട് കുടുംബാംഗങ്ങള്‍ക്കുള്ള ഭണ്ഡാര വിതരണ ഉദ്ഘാടനവും നാരന്തട്ട ചാമുണ്ഡി അമ്മയുടെ തിടങ്ങലും പൊട്ടന്‍ തെയ്യം കൂടലും തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തിലുള്ള തിരുവാതിരയും വിവിധ കലാപരിപാടികളും പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും നടന്നു. തറവാട്ടില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ 14 മുതിര്‍ന്ന അംഗങ്ങളെ തറവാട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തറവാട്ട് കാരണവര്‍ എന്‍. രാഘവന്‍ നമ്പ്യാരും തറവാട് പ്രസിഡണ്ട് എന്‍. കേളു നമ്പ്യാരും ആദരിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ഇതോടൊപ്പം തറവാട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ തറവാട് ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും നടന്നു. തറവാട് കുടുംബാംഗങ്ങള്‍ക്കുള്ള ഭണ്ഡാര വിതരണ സമര്‍പ്പണത്തിന്റെ ഉദ്ഘാടനവും പരിപാടിയില്‍ വച്ച് നടന്നു. തുടര്‍ന്ന് നാരന്തട്ട ചാമുണ്ഡി അമ്മയുടെ തിടങ്ങലും പൊട്ടന്‍ തെയ്യം കൂടലും നടന്നു. ഉത്സവ ആഘോഷ പരിപാടികളുടെ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും രാവിലെ നാരന്തട്ട ചാമുണ്ഡിയും അരങ്ങിലെത്തി അന്നദാനവുംനടന്നു.

error: Content is protected !!