പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക: കെ എസ് എസ് പി യു അജാനൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു; യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് ടി.വി.സരസ്വതി കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

അജാനൂര്‍:പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തി അടിയന്തിരമായും യൂണിയന്‍ ആവശ്യപ്പെടുന്ന ആനുകൂല്യങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരുത്തണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അജാനൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വെളളിക്കോത്ത് നെഹറു ബാലവേദി- സര്‍ഗ്ഗവേദി ഹാളില്‍ നടന്ന സമ്മേളനം കെ എസ് എസ് പി യു ജില്ല വൈസ് പ്രസിഡന്റ് ടി.വി.സരസ്വതി കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.യൂണിറ്റ് ജോ. സെക്രട്ടറി കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.കൃഷ്ണന്‍ രാവണേശ്വരം അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി കെ.വാസു പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ ബി.ലീലാധര പ്രഭു വരവ് ചിലവും അവതരിപ്പിച്ചു. കെ എസ് പി യു ജില്ല ട്രഷറര്‍ എസ്.ഗോപാലകൃഷ്ണന്‍, കെ എസ് പി യു ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രശേഖരന്‍, യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് ബാലന്‍ ഓളിയക്കാല്‍, കെ എസ് എസ് പി യു സംസ്ഥാന കൗണ്‍സിലര്‍ വി.ടി.കാര്‍ത്യായണി,യൂണിറ്റ് ജോ:സെക്രട്ടറി പി.കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.അജാനൂര്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി വി.കുഞ്ഞികൃഷ്ണന്‍ (പ്രസിഡന്റ്) കെ.വാസു (സെക്രട്ടറി) കെ.രാമകൃഷ്ണന്‍(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗം എന്‍.അച്ചുതന്‍ വരണാധികാരിയായി.

 

error: Content is protected !!