പെരളം :മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി യമ്മയുടെ നര്‍ത്തക സ്ഥാനവും വിളക്കും തളിക അവകാശവും നടത്തിവരുന്ന തറവാടാണ് പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട്. അഷ്ട മംഗല പ്രശ്‌ന ചിന്ത പ്രകാരം തറവാട്ടില്‍ പുനപ്രതിഷ്ടാ ചടങ്ങ് നടന്നതിന് ശേഷം തറവാട്ടില്‍ ആദ്യ കളിയാട്ടത്തില്‍ വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തി. അന്തിയണങ്ങം ഭൂതം, കാര്‍ന്നോന്‍ തെയ്യം, പൊട്ടന്‍ തെയ്യം രക്തചാമുണ്ഡിയമ്മ ,വിഷ്ണുമൂര്‍ത്തി , മുളവന്നൂര്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. അന്നദാനവും നടന്നു. കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാകാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങള്‍ തറവാട്ടില്‍ എത്തിച്ചേര്‍ന്നു. വിളക്കിലരി ചടങ്ങോടെ ഉത്സവത്തിന്സമാപനമായി.
പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു. വിവിധ തെയ്യങ്ങള്‍ കെട്ടിയാടി
