തായന്നൂര്‍: ഗോത്ര വിശ്വാസങ്ങളും സംസ്‌കാരവും അടയാളമാക്കി നിലനിര്‍ത്തി പോരുന്ന എണ്ണപ്പാറ പാറക്കാട്ട് ചൊര്‍ക്കടന്‍ ഇല്ലത്ത്, മലയാറ്റുകര ഊരു പതിയില്‍ തെയ്യം കെട്ടുത്സവം ഫെബ്രുവരി 19,20 തിയതികളില്‍ നടക്കും.ഗോത്ര മൂപ്പന്‍മാരുടെ കാര്‍മികത്വത്തില്‍ ഫെബ്രുവരി 19 ന് രാവിലെ 9 മണിക്ക് എണ്ണപ്പാറ താഴത്ത് വീട്ടില്‍ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്ന് ഊരു പതിയിലേക്ക് കലവറ നിറക്കല്‍ ഘോഷയാത്രയോടെ തുടക്കമാവും. രാത്രി മുതല്‍ ഗോത്രാചാര്യന്‍മാരുടെ നേതൃത്വത്തില്‍ പതിമുറ്റത്ത് തുടങ്ങലും പുറപ്പാടും നടക്കും. ജാതി-മത- നിറഭേദ്യമന്യേ എല്ലാവര്‍ക്കും ഗുണം വരട്ടെയെന്ന അനുഗ്രഹം ചൊരിയാന്‍ 14 തെയ്യങ്ങള്‍ രണ്ടു ദിവസങ്ങളിലായി പതിമുറ്റത്തെത്തും ധര്‍മ്മ ഗുരു , കുറത്തിയമ്മ, വീരന്‍ തെയ്യം, കല്ലപ്പള്ളി ചാമുണ്ഡിയമ്മ, കല്ലുരുട്ടി, മന്ത്രമൂര്‍ത്തി, കുടുബതെയ്യം, പഞ്ചുരുളി, ഗുളികന്‍, കരിഞ്ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി പൊട്ടന്‍ തെയ്യം, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളാണ് ഇവിടെകെട്ടിയാടുക.
എണ്ണപ്പാറ ഊരുപതിയില്‍ തെയ്യം കെട്ടുത്സവം ഫെബ്രുവരി 19, 20 തിയതികളില്‍
