ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസര്‍ അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) കെഎസ്ഇബി ഡിവിഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:വയറിംഗ് തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട് ഏറ്റെടുക്കാതിരിക്കുക,അനധികൃത വയറിങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക,കെഎസ്ഇബി നിയമ നടപടികള്‍ ഏകീകരിക്കുക,വര്‍ക്ക് രജിസ്റ്റര്‍ പരിശോധന കാര്യക്ഷമമാക്കുക,ജില്ലാതല സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക , ഓണ്‍ലൈന്‍ അപേക്ഷ കാലതാമസം ഇല്ലാതെ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റി സൂപ്പര്‍വൈസസ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) ജില്ലാ കമ്മിറ്റി കെഎസ്ഇബി കാഞ്ഞങ്ങാട് ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും നടത്തി.നിരവധി തൊഴിലാളികള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു.തുടര്‍ന്ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളിന് സമീപത്ത് കെഎസ്ഇബി ഡിവിഷന്‍ ഓഫീസില്‍ നടന്ന ധര്‍ണ്ണ സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് പി.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാമകൃഷ്ണന്‍, ടി പി ചന്ദ്രന്‍,ജില്ലാ ട്രഷറര്‍ കെ വി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വി പ്രീജു സ്വാഗതവും കെ വി രതീഷ്നന്ദിപറഞ്ഞു.

error: Content is protected !!