കാഞ്ഞങ്ങാട്:പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയമുള്ള സക്രൈബ് ലൈസന്‍സികള്‍ക്ക് പരീക്ഷ കൂടാതെ തയ്യാറക്കല് ലൈസന്‍സ് നല്‍കണമെന്നും,എഴുത്ത് ചാര്‍ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ആധാരം എഴുത്ത് അസോസിയേഷന് ഹോസ്ദുര്‍ഗ് യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ സി എന്‍ നാരായണന്‍നായര്‍ നഗര്‍ നടന്ന കണ്വെന്ഷന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.അകാലത്തില്‍ മരണമടഞ്ഞ യൂണിറ്റ് മുന്‍ പ്രസിഡന്റ് കെ വി രവീന്ദ്രനെ അനുസ്മരിച്ചു.യൂണിറ്റ് പ്രസിഡന്റ് പി മോഹന്‍ദാസ് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണന് നായര്‍,ജില്ലാ സെക്രട്ടറി വി വി വിനോദ്,സംസ്ഥാന വനിതാ ചെയര്‍പേഴ്സണ്‍ കെ ബേബി ലത,ജില്ലാ ട്രഷറര്‍ എം ബാലരാമന് നായര്‍, ജില്ലാ വനിതാ ചെയര്‍പേഴ്സണ്‍ കെ വി സീമ എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ടി. പി ബീന സ്വാഗതവും ട്രഷറര്‍ യു ദേവരാജന്‍ നന്ദിയുംപറഞ്ഞു.
എഴുത്ത് തുക കാലാനുസൃതമായി പരിഷ്കരിക്കുക: ആധാരം എഴുത്ത് അസോസിയേഷന്
