എയിംസ് കാസര്‍കോടിന് തന്നെ വേണം: സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ്അസോസിയേഷന്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ പിന്നോക്കവസ്ഥയും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ബുദ്ധിമുട്ടും കാന്‍സര്‍ രോഗികളുടെ ക്രമാതീതമായ വര്‍ദ്ധനവും ഹൃദോഗികള്‍ ഓട്ടിസം ബാധിച്ചവര്‍ കിടപ്പു രോഗികള്‍തുടങ്ങി നിരവധി പേര്‍ രോഗബാധിതരായി ജില്ലയില്‍ കഷ്ടപ്പെടുകയാണ്.
ജില്ലയില്‍ ആരോഗ്യ പരിപാലനത്തിന് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ അയല്‍ സംസ്ഥാന ആശുപത്രികളെയാണ് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത്. അന്യ സംസ്ഥാന ഹോസ്പിറ്റലുകളില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവ് താങ്ങാവുന്നതിലപ്പുറമാണ്. തീര്‍ത്തും ദുരിത പൂര്‍ണ്ണമായ ജീവിതത്തിന് പരിഹാരമായി എയിംസ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ചു തരണമെന്ന് സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ്അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം
റീജയണല്‍ മാനേജര്‍ (ആര്‍ ബി ഒ 6 കാഞ്ഞങ്ങാട് ) ബി. ബിജേഷ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബാങ്കിംഗ് വായ്പ നയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ഏറ്റവുമൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ സാമ്പത്തിക വിശകലനങ്ങള്‍ സാധാരണക്കാരുടെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ടടി സമ്പദ് വ്യവസ്ഥ വ്യവസ്ഥയുടെ ചോദനം കുറയാന്‍ തന്നെ തന്നെ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തില്‍ ദേശസാല്‍ക്കരണ ലക്ഷ്യങ്ങളില്‍ ഒന്നായ പ്രാദേശിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കും ഉതകുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് ബാങ്കിംഗ് നയങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കേണ്ടതുണ്ട്.
പൊതു നന്മയ്ക്കായി രാജ്യത്തെ മുഴുവന്‍ സമ്പത്തും സമാഹരിക്കുകയും പുനര്‍വിതരണം സാധ്യമാക്കുകയും ചെയ്യുന്ന കലയും ശാസ്ത്രവും ആണ് ജനാധിപത്യം എന്ന സങ്കല്‍പ്പനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍.
ഇക്കാര്യത്തില്‍ രൂപപ്പെടുന്ന ജനവിരുദ്ധ നയങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും മുഖ്യപ്രഭാഷണത്തില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി
എ. രാഘവന്‍
കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.വി. രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
സെക്രട്ടറി എം.വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി. കൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
യോഗം പുതുതായി അംഗത്വമെടുത്ത പുണ്ട ലിക് കമ്മത്ത് കെ.മഹേഷ്.സരോജിനി കുട്ടി എന്നിവരെ സ്വീകരിച്ചു. എസ്. ബി. ഐ ഓഫീസേര്‍ഡ് അസോസിയേഷന്‍
റീജയണല്‍ സെക്രട്ടറി
ടി.ജി. ശ്രീജിത്ത് ,
എസ് ബി ഐ സ്റ്റാഫ് യൂനിയന്‍അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി
വി.പി. ശ്രീജിത്ത്, കെ.പത്മനാഭ ഭട്ട് എന്നിവര്‍ സംസാരിച്ചു.
ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണന്‍ പത്താനത്ത്
സ്വാഗതവും എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി
പി.വി. രവീന്ദ്രന്‍ നായര്‍ (പ്രസിഡന്റ്),
കൃഷ്ണന്‍ പത്താനത്ത്
(വൈസ് പ്രസിഡന്റ്)
വി. മനോജ് (സെക്രട്ടറി),എം.കൃഷ്ണന്‍
(ജോയിന്റ് സെക്രട്ടറി),
എച്ച് ശങ്കര്‍ പൈ (ട്രഷറര്‍),കെ.വി. കൃഷ്ണന്‍
(അസി :ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു
2025 മേയ് 23, 24 തീയതികളിലായി കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും യോഗംതെരഞ്ഞെടുത്തു.

error: Content is protected !!