ബദിയടുക്ക : ആയുര്‍വേദ കടയില്‍ മരുന്നു വാങ്ങാനെന്ന വ്യാജേന രണ്ടംഗ സംഘം സ്ഥാപന ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ മാല കവര്‍ന്നു. നീര്ച്ചാല് ജെയ്ന്‍ മൂല സ്വദേശിനി എസ്.എന്‍. സരോജിനിയുടെ (64) കഴുത്തിലണിഞ്ഞ മൂന്നര പവന്റെ കരിമണിമാലയാണ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ട് 3.25 മണിയോടെ പരാതിക്കാരി മീത്തലെ നീര്‍ച്ചാലില്‍ നടത്തുന്ന ശ്രീരാഘ വേന്ദ്ര ആയുര്‍വേദിക് മെഡിക്കല്‍സില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ അകത്ത് കയറി സ്ത്രീയുടെ കഴുത്തില്‍ ധരിച്ചിരുന്ന 1,90,000 രൂപവിലമതിക്കുന്ന മൂന്നര പവന്റെ കരിമണി മാല കഴുത്ത് ഞെരിച്ച് പൊട്ടിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
മരുന്നു വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം സ്ഥാപന ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ മാല കവര്‍ന്നു
