സംസ്ഥാന ബജറ്റ് സാധാരണക്കാരെ കൊള്ളയടിക്കുന്നുയെന്ന് ശിവസേന

കാഞ്ഞങ്ങാട് : വൈദ്യുതിക്കും കുടിവെള്ളത്തിനും അമിത ചാര്‍ജ്ജ് ഈടാക്കിയ സര്‍ക്കാര്‍ ഭൂനികുതി വര്‍ദ്ധനവിലൂടെ കര്‍ഷകരെയും സാധാരണക്കാരെയും ചൂഷണം ചെയ്യുന്നനയമാണ് സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ സ്വീകരിച്ചിട്ടുള്ളതെന്ന് ശിവസേന സംസ്ഥാന ട്രഷറര്‍ ശാസ്തമംഗലം ഹരി. ശിവസേന (ഷിന്‍ഡെ വിഭാഗം) കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം നേതൃയോഗം പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാത്തതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. പെരിയ ഇരട്ടക്കൊലക്കേസില്‍പോലും ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ഖജനാവില്‍ നിന്ന് ചിലവാക്കിയത്. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര നയം സ്വീകരിച്ച് കേരളത്തില്‍ വ്യാവസായിക വളര്‍ച്ചയ്ക്കുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വലിയ ഒരളവ് വരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.പി.ജയരാജ് അധ്യക്ഷത വഹിച്ചു. വടക്കന്‍മേഖല ഓര്‍ഗ്ഗനൈസര്‍ അനൂപ് മാമ്പറ്റ, ശിവസേന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രതീഷ് നായര്‍, ജില്ലാ സെക്രട്ടറി കരിമ്പില്‍ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!