ഉപ്പള: സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊന്നു. പയ്യന്നൂര്‍ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ
ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാര്‍ (48) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള പത്വാടി കാര്‍ഗില്‍ സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തര്‍ക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെന്‍ലോക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി സുരേഷ് ഉപ്പളയില്‍ ജോലി ചെയ്തു വരികയാണ്.
