പെരിയ :പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ജി ആര് സി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു പതിനാറാം വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന് നായര്‍ അധ്യക്ഷ വഹിച്ചു.പരിപാടിക്ക് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലേഖ സ്വാഗതം പറഞ്ഞു കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബിന്ദു മോള് പി എല്‍ വി പ്രിയ എന്നിവര്‍ സംസാരിച്ചു ടി എല്‍ എസ് സി അഡ്വക്കേറ്റ് ഈപ്പന് നിയമഅവബോധ ക്ലാസിനും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് സവിത സി, ബിന്ദു മോള് എന്നിവരും നേതൃത്വം നല്കി. അംഗന്‍വാടി ടീച്ചേഴ്സും ഹരിത കര്‍മ്മ സേന അംഗങ്ങളുമായി 75പേര് ക്ലാസില്പങ്കെടുത്തു.
നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു
