ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട് : ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ദീന ദയാല്‍ ഉപാധ്യായ ബലിദാന ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ നടന്ന അനുസ്മരണം ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു.

ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യയയുടെ ബലിദാനത്തിന് അരനൂറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹം മുന്നോട്ട് വെച്ച ഏകാത്മ മാനവ ദര്‍ശനവും മറ്റ് ചിന്തകളും കോടിക്കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പ്രേരണാ സ്രോതസായി തുടരുന്നുവെന്ന് അശ്വിനി പറഞ്ഞു. കമ്മ്യൂണിസം, മുതലാളിത്തം എന്നിങ്ങനെ രണ്ട് ആശയസംഹിതകള്‍ക്ക് ബദലായി ഭാരതീയതയിലധിഷ്ഠിതമായ ആശയം മുന്നോട്ട് വെക്കാന്‍ ദീനദയാല്‍ജിക്ക് സാധിച്ചുവെന്നും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഭാരതത്തിന് ദിശാദര്‍ശനം നല്‍കിയത് ദീന്‍ദയാല്‍ജിയായിരുന്നുവെന്നും ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ വി. രവീന്ദ്രന്‍ മുഖ്യഭാഷണത്തില്‍ പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സവിത ടീച്ചര്‍, സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍. മധു സ്വാഗതവും മഹിളാമോര്‍ച്ച അദ്ധ്യക്ഷ പുഷ്പ ഗോപാലന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!