എകെ എസ് ടി യു സംസ്ഥാന സമ്മേളനം; ഉല്‍പ്പന്ന ശേഖരണ ജാഥ തുടങ്ങി

കാഞ്ഞങ്ങാട്: ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(എകെ എസ് ടിയു) 28ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 13,14, 15 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കും. സമ്മേളനത്തിനാവശ്യമായ ഉല്‍പ്പന്ന ശേഖരണത്തിനായി രണ്ട് മേഖലാ ജാഥകള്‍ പര്യടനമാരംഭിച്ചു. അജയകുമാര്‍ ടി എ ലീഡറും വിനോദ് കുമാര്‍ കെ മാനേജറുമായ വടക്കന്‍ മേഖല ജാഥ രാവിലെ കണ്ണോത്ത് വെച്ച് സി പി ഐ ജില്ലാ അസി. സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഏഴാംമൈല്‍, പൂടംകല്ല്, കള്ളാര്‍, കോളിച്ചാല്‍, കുറ്റിക്കോല്‍, പനകുളം, കുണ്ടംകുഴി, കരിച്ചേരി, ചട്ടംഞ്ചാല്‍, ബേനൂര്‍, രാവണീശ്വരം, വെള്ളിക്കോത്ത്, പുല്ലൂര്‍, അമ്പലത്തുകര, കാഞ്ഞിരപ്പൊയില്‍, എരിക്കുളം, മേക്കാട്ട്, പുതുക്കൈ, ഒഴിഞ്ഞ വളപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി മാണിക്കോത്ത് സമാപിക്കും.
സജയന്‍ എ ക്യാപ്റ്റനും രാജേഷ് ഓള്‍നടിയന്‍ മാനേജറുമായ തെക്കന്‍ മേഖല ജാഥ ഏളേരിത്തട്ടില്‍ വെച്ച് എഐടിയുസി ജില്ലാ പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വെള്ളരിക്കുണ്ട്, ബളാല്‍, കാലിച്ചാനടുക്കം, ബാനം, ബിരിക്കുളം, കാട്ടിപ്പൊയില്‍, ചോയ്യംകോട്, കാര്യംകോട്, മടക്കര, മാണിയാട്ട്, നടക്കാവ്, മുഴക്കോം എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മാണിക്കോത്ത്സമാപിക്കും.

error: Content is protected !!