കോട്ടിക്കുളം : കോട്ടിക്കുളം ചെടിക്കുന്ന് മുണ്ടാച്ചി വളപ്പ് തായത്ത് തറവാട് ശ്രീ വയനാട്ടു കുലവന് തറവാട് കുടുംബ സംഗമം നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകര്‍മ്മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാട് ഭരണ സമിതി പ്രസിഡന്റ് ശ്രീധരന് പറയംപള്ളം അധ്യക്ഷനായി. സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, പ്രഭാകരന് കെ കോട്ടിക്കുളം, ദാമോദരന്‍ മംഗലാപുരം, കെ എ നാരായണന്, ബാബു താനൂര്‍, നാരായണന് എരോള്‍, രാമകൃഷ്ണന് പുത്യക്കോടി, വിജയന്പൂച്ചക്കാട്, ഭാഗ്യവതി, ജയലക്ഷ്മി നാലാംവാതുക്കല്, വനജ ബേണൂര്‍ എന്നിവര്‍ സംസാരിച്ചു.
92 വയസ് പിന്നിട്ട എന്‍ ബി കരുണാകരന്, 70 വയസ് പിന്നിട്ട കുഞ്ഞികോരന്‍ താനൂര്‍, വാസു കോട്ടിക്കുളം ഉള്‍പ്പെടെ 17 കുടുംബാഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ഐഡന്റിഫിക്കേഷന്‍ ഓഫ് കാറ്റഗറിയില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായ 2 വയസുകാരനായ മയൂഖ് മിഥുനിനെ അനുമോദിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും സ്കൂള്‍ കലോത്സവത്തിലും കായിക മത്സരത്തിലും വിജയികളായവരെ അനുമോദിച്ചു. വിവിധ ഗെയിം മത്സരങ്ങളും. ഗാനസദസ്സുംനടന്നു.
